Ellolam thari ponnenthina lyrics from malayalam album pattathi.music composed by shyju avaran and
Ellolam thari ponnenthina lyrics drafted by kannan.song sung by aneesh. Here you will get the lyrics of ellolam thari ponnenthina in malayalam
Song: Ellolam thari ponnenthina
Album: Pattathi
Music: Shyju Avaran
Lyrics: Kannan Mangalath
Singer: Aneesh Edakkulam
എള്ളോളം തരി പൊന്നെന്തിനാ
തനി തഞ്ചാവൂര് പട്ടെന്തിനാ
തങ്കം തെളിയണ പട്ടു തിളങ്ങണ
ചന്തം നിനക്കാടി,
കണ്ടു കൊതിച്ചവർ ചെണ്ടും കൊണ്ടെന്നും
പണ്ട് പണ്ടേ കറക്കാടി , വണ്ട് പോലെ പറക്കാടി
കല്ലുമാലകാതിൽ കമ്മലതില്ലേലും
ആരും കണ്ണുവെച്ചുപോകും കന്നി കതിരാണെ.
കള്ളിമുള്ളുപോലെ മുള്ളുകളല്ലേലും
കള്ളിയവളുടെ നുള്ളൊരു മുള്ളണെ
എള്ളോളം തരി പൊന്നെന്തിനാ
തനി തഞ്ചാവൂര് പട്ടെന്തിനാ
തങ്കം തെളിയണ പട്ടു തിളങ്ങണ
ചന്തം നിനക്കാടി,
കണ്ടു കൊതിച്ചവർ ചെണ്ടും കൊണ്ടെന്നും
പണ്ട് പണ്ടേ കറക്കാടി , വണ്ട് പോലെ പറക്കാടി.
വെള്ളാരംകല്ലിൽ മുത്തമിടും
തെളിനീരാഴത്തിലെ മീനെതൊടാം
ആറ്റിൻ കരയിലെ ആറ്റകിളിത്തൂവൽ തൊപ്പി നിനക്കാടി
ഉപ്പു ചതച്ചിട്ട മാങ്ങാ ചുണച്ചേ
ചുണ്ടു രണ്ടും ചുവന്നോളേ , അനുരാഗം കടഞ്ഞോളേ
വെള്ളിപാദസരം കാലിലതില്ലേലും
കിന്നാരം ചൊല്ലും മിഴികളിൽ വെള്ളിവെളിച്ചാണെ.
മുല്ല കേറിപൂത്ത വള്ളിപ്പടർപ്പാണോ കാർകൂന്തൽ
എണ്ണ മിനുക്കിയ ഞാവൽ കറുപ്പാണെ
എള്ളോളം തരി പൊന്നെന്തിനാ
തനി തഞ്ചാവൂര് പട്ടെന്തിനാ
തങ്കം തെളിയണ പട്ടു തിളങ്ങണ
ചന്തം നിനക്കാടി,
കണ്ടു കൊതിച്ചവർ ചെണ്ടും കൊണ്ടെന്നും
പണ്ട് പണ്ടേ കറക്കാടി , വണ്ട് പോലെ പറക്കാടി.
മുന്നോരം വന്ന പൊന്നമ്പിളി
അവൾ കണ്ണോരം കണ്ട കണ്ണാന്തളി
മിണ്ടിക്കഴിഞ്ഞാൽ നെഞ്ചിൽ മുറുകണ ചെണ്ടമേളത്താളം
പൂരകോടി പോലെ മോഹം കയറി
പാറി പാറി കളിക്ക്യാടി പാതി ചോറ് നിനക്കാടിയെ
ചൂളംവിളിച്ചിണ തേടിയ തൈക്കാറ്റും ആവോളം .
വേനൽ മഴയേറ്റ തേനിൻ കനി നീയേ
കൊട്ടും കുരവയും ആളുകളില്ലേലും പെണ്ണാളേ
കെട്ടിയിടാനൊരു താലിച്ചരടായി
എള്ളോളം തരി പൊന്നെന്തിനാ
തനി തഞ്ചാവൂര് പട്ടെന്തിനാ
തങ്കം തെളിയണ പട്ടു തിളങ്ങണ
ചന്തം നിനക്കാടി,
കണ്ടു കൊതിച്ചവർ ചെണ്ടും കൊണ്ടെന്നും
പണ്ട് പണ്ടേ കറക്കാടി , വണ്ട് പോലെ പറക്കാടി.
Comments
Post a Comment